കോ​ഹ്‌​ലി തകർത്തു : റോ​യ​ൽ ച​ല​ഞ്ചേ​ഴ്സിന് വി​ജ​യം

ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ഫോം ​ക​ണ്ടെ​ത്തി​യ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ൺ​സ് വി​ജ​യം. ബം​ഗ​ളൂ​രു​വി​ന്‍റെ 170 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 132 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

ചെ​ന്നൈ​യ്ക്കാ​യി അ​മ്പാ​ട്ടി റാ​യി​ഡു​വും (42) നാ​രാ​യ​ൺ ജ​ഗ​ദീ​ശ​നും (33) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇരുവരും ചേർന്ന് 64 റൺസ് കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ മറ്റൊരു മികച്ച കൂട്ടുകെട്ട് ചെന്നൈയ്ക്കു സാധിച്ചില്ല. വാ​ട്സ​ണും (14) ധോ​ണി​യു​മാ​ണ് (10) അ​ടു​ത്ത ടോ​പ്സ്കോ​റ​റു​മാ​ർ.

നേരത്തെ കോഹ്‌ലിയുടെ കരുത്തിലാണ് ബംഗളൂരു ഭേദപ്പെട്ട സ്കോർ സമ്പാദിച്ചത്. കോ​ഹ്‌ലി 52 പ​ന്തി​ൽ നാ​ല് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 90 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ (34 പ​ന്തി​ൽ 33), ശി​വം ദു​ബെ (14 പ​ന്തി​ൽ 22 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് ആ​ർ​സി​ബി ഇ​ന്നിം​ഗ്സി​ലേ​ക്ക് കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കി​യ ര​ണ്ടു​പേ​ർ.

ര​ണ്ടാം വി​ക്ക​റ്റി​ൽ കോ​ഹ്‌ലി-​ദേ​വ്ദ​ത്ത് കൂ​ട്ടു​കെ​ട്ട് 53ഉം ​അ​ഞ്ചാം വി​ക്ക​റ്റി​ൽ കോ​ഹ്‌ലി-​ദു​ബെ കൂ​ട്ടു​കെ​ട്ട് 76നും ​റ​ണ്‍​സ് നേ​ടി. മ​ത്സ​ര​ത്തി​ൽ ഐ​പി​എ​ലി​ൽ 50 ക്യാ​ച്ച് എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ൽ സി​എ​സ്കെ​യു​ടെ ഫാ​ഫ് ഡു​പ്ലെ​സി എ​ത്തി.

error: Content is protected !!