റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല

മുംബയ്: രാജ്യത്തെ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും. കൊവിഡ് കാലത്ത് വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികളാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ച്‌ വരുന്നത്. അതുകൊണ്ടാണ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

മേയിലാണ് 40 ബേസിസ് പോയിന്റ് കുറച്ച്‌ റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്. പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക്ഡൗണ്‍ മൂലം വിതരണശൃംഖലയില്‍ തടസമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണില്‍ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തല്‍. മൂന്നുദിവസം നീണ്ടുനിന്ന വായ്പ‌ അവലോകന യോഗമാണ് ഇന്ന് അവസാനിച്ചത്.

error: Content is protected !!