കണ്ണൂരിലെ അഖിലയുടെ ആത്മഹത്യ: അന്വേഷണം തുടങ്ങി

കണ്ണൂർ : പുതിയതെരുവിലെ ലോഡ്ജിൽ കോട്ടക്കുന്ന് സ്വദേശിനി പാറയിൽ അഖില ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു

ബന്ധു ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം.

മാതാപിതാക്കൾ മരിച്ച അഖില കുറെമാസങ്ങളായി വിവിധയിടങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ 35 ലക്ഷത്തോളം രൂപയും 40 പവൻ ആഭരണവും കാറും നഷ്ടപ്പെട്ടതായി സംശയിക്കുന്നതായി ബന്ധു ബൈജു എം. ഭാസ്കരൻ നൽകിയ പരാതിയിൽ പറയുന്നു.

ഇന്റലിജൻസ് എ.ഡി.ജി.പി.ക്കും പരാതി നൽകിയിട്ടുണ്ട്. വളപട്ടണം ഇൻസ്പക്ടർ എം. കൃഷ്ണനാണ് അന്വേഷിക്കുന്നത്.

error: Content is protected !!