ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒപി വിഭാഗം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 300 കിടക്കകളുള്ള ആശുപത്രിയുടെ ആദ്യത്തെ ബ്ലോക്കിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 91.79 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നല്‍കിയത്. നിലവില്‍ ഒന്നാം ബ്ലോക്കിൽ  ഹോസ്പിറ്റല്‍ കോംപ്ലക്‌സില്‍ 80ലധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ആശുപത്രി ബ്ലോക്ക് രണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു വരികയാണ്. ജില്ലാ ആശുപ്രതിയുടെ പരിമിതമായ സൗകര്യങ്ങളിലാണ് ഇതുവരെ മെഡിക്കല്‍ കോളേജിന്റെ ഒ.പി. പ്രവര്‍ത്തിച്ചിരുന്നത്. കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ ആശുപ്രതി സമുച്ചയത്തിലേക്ക് ഒ.പി. വിഭാഗം മാറുന്നതോടെ ഇടുക്കിയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങളാണ് ലഭ്യമാവുക .

error: Content is protected !!