ധോ​ണി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​ത്: സ​ച്ചി​ൻ

റാ​ഞ്ചി: ഇ​ന്ത്യ​ൻ മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ച ധോ​ണി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് കൊ​ണ്ടു​ള്ള ട്വീ​റ്റി​ലാ​ണ് സ​ച്ചി​ന്‍റെ പ്ര​തി​ക​ര​ണം.

2011 ലോ​ക​ക​പ്പ് ഒ​രു​മി​ച്ച് നേ​ടി​യ​ത് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നി​മി​ഷ​മാ​ണ്. താങ്കളുടെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ന് താങ്കൾക്കും താങ്കളുടെ കു​ടും​ബ​ത്തി​നും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു.- സ​ച്ചി​ൻ ട്വീ​റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ധോ​ണി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍​നി​ന്ന് വി​ര​മി​ച്ച​ത്. “നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി. 19:29 മു​ത​ൽ മു​ത​ൽ ഞാ​ൻ വി​ര​മി​ച്ച​താ​യി ക​ണ​ക്കാ​ക്കാം.’-​ഏ​റ്റ​വും മി​ത​മാ​യ വാ​ക്കു​ക​ളി​ലാ​യി​രു​ന്നു ധോ​ണി​യു​ടെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം.

error: Content is protected !!