രാജ്യത്ത് കൊവിഡ് കേസുകള്‍ 23 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്​ ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. പ്രതിദിന കൊവിഡ്​ ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധനാവണുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,963 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 23,29,639 ആയി ഉയര്‍ന്നു.

24 മണിക്കൂറിനുള്ളില്‍ 834 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. കൊവിഡ് മരണസംഖ്യ 46,091 ആയി. 16.39 ലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗമുക്തി നേടി. 16,39,599 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ഭേദമായത്. രോഗമുക്തി നിരക്ക് വീണ്ടും 70 ലേയ്ക്ക് വന്നു. 70.38 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

മഹാരാഷ്ട്രയില്‍ 5,35,601 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 18,306 പേര്‍ മരിച്ചു. 3,68,435 പേര്‍ രോഗമുക്തി നേടി. 14,88,60 പേര്‍ ചികിത്സയില്‍ തുടരുന്നു. തമിഴ് നാട്ടില്‍ 3,08,649 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5159 പേര്‍ മരിച്ചു. 2,50,680 പേര്‍ രോഗമുക്തി നേടി.

52,810 പേര്‍ ചികിത്സയില്‍ തുടരുന്നു. ആന്ധ്രപ്രദേശില്‍ 2,44,549 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2203 പേര്‍ മരിച്ചു. 1,54,749 പേര്‍ രോഗമുക്തി നേടി. 87,597 പേര്‍ ചികിത്സയില്‍ തുടരുന്നു.

error: Content is protected !!