യു പി ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അതുല്‍ ഗാര്‍ഗിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഈ മാസം 15ന് നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവ് എന്നാണ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്നലെ രാത്രി നടത്തിയ ദ്രുത പരിശോധനയിലാണ് പോസിറ്റീവായത്. അതുകൊണ്ട് 16 മുതല്‍ 18 വരെ താനുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

യു പി മന്ത്രിമാരായ കമല്‍ റാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവര്‍ ദിവസങ്ങള്‍ക്ക് മുന്പാണ് കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്.

error: Content is protected !!