ശ്രീചിത്ര ഇന്‍സ്റ്റിറ്റ‍്യൂട്ടില്‍ രണ്ട് രോഗികള്‍ക്ക് കൊവിഡ്: 21 ജീവനക്കാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ‍്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികള്‍ക്ക് കൊവിഡ്. എട്ട് ഡോക്ടര്‍മാര്‍ അടക്കം 21 ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. പതിനഞ്ചാം തിയതി രോഗം കണ്ടെത്തിയ രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്നും വ്യക്തമല്ല.

കഴിഞ്ഞദിവസം നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തി​രു​വ​ന​ന്ത​പു​രം​ മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ ​സര്‍ജറി വാര്‍ഡ് അടച്ചിരുന്നു. ര​ണ്ടു​ ​പി.​ജി​ ​ഡോ​ക്ട​ര്‍​മാ​ര്‍​ക്കും​ ​ര​ണ്ടു​ ​ഹൗ​സ് ​സ​ര്‍​ജ​നു​മാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​വ​രോ​ട് ​സ​​മ്പര്‍​ക്കം​ ​പു​ല​ര്‍​ത്തി​യ​ 30​ ​ഡോ​ക്ട​ര്‍​മാ​രും​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​

error: Content is protected !!