തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരിക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചവരെ ഇവര്‍ ജോലിക്കെത്തിയിരുന്നതായാണ് വിവരം. ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്.

ജില്ലയിലെ പൂന്തുറയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 92 പേരില്‍ 77 പേരും പൂന്തുറയിലാണ്. കൊവിഡ് ബാധിതരില്‍ ഒരു വയസുകാരി മുതല്‍ 70 കാരന്‍ വരെയുണ്ട്. പൂന്തുറയില്‍ സമൂഹ വ്യാപന ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

error: Content is protected !!