ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 10,600നും സെന്‍സെക്‌സ് 36,000നും മുകളിലെത്തി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 203 പോയന്റ് നേട്ടത്തില്‍ 36047ലും നിഫ്റ്റി 63.60 പോയന്റ് ഉയര്‍ന്ന് 10615ലുമെത്തി.

ബിഎസ്‌ഇ 1,111 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 542 ഓഹരികള്‍ നഷ്ടത്തിലുമാണ്. 80 ഓഹരികള്‍ക്ക് മറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, യുപിഎല്‍, അദാനി പോര്‍ട്‌സ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ഹുന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി, നെസ് ലെ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടാറ്റ സ്റ്റീല്‍, ഐഒസി, ബജാജ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്‌സി, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

error: Content is protected !!