റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം

കൊ​ച്ചി: സ്വ​ര്‍​ണ വി​ലയില്‍ വീണ്ടും വര്‍ധനവ്. പ​വ​ന് 36000 രൂ​പ ക​ട​ന്നു. ഇ​ന്ന് ഒ​രു പ​വ​ന് 360 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 36,160 രൂ​പ​യാ​യി. ഗ്രാ​മി​ന് 45 രൂ​പ വ​ര്‍​ധി​ച്ച്‌ 4520 രൂ​പ​യിലാണ് വ്യാപാരം നടക്കുന്നത്. ചൊ​വ്വാ​ഴ്ച സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വര്‍ധിച്ചത്. ഗ്രാ​മി​ന് 15 രൂ​പ​യു​ടെ​യും പ​വ​ന് 120 രൂ​പ​യുടെയും കുറവാണ് ഇന്നലെയുണ്ടായത്.

error: Content is protected !!