കണ്ണൂരിൽ 9 പേർക്ക് കോവിഡ്

കണ്ണൂർ : ജില്ലയിൽ ഇന്ന് 9 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. പെരളശ്ശേരി, ഇരിട്ടി നഗരസഭ, കതിരൂർ, വേങ്ങാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും,മൊകേരിയിൽ അഞ്ചുപേർക്കും ആണ് രോഗബാധ ഉണ്ടായത്.

കതിരൂരിൽ കണ്ണൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് ആയ 28 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത്. ഇയാൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പെരളശ്ശേരി യിൽ ബാംഗ്ലൂരിൽ നിന്നും എത്തിയ 23 വയസ്സുകാരനാണ് രോഗബാധ ഉണ്ടായത്. ഇയാൾ ഈ മാസം പന്ത്രണ്ടാം തീയതി ആണ് ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയത്. ഇരിട്ടി നഗരസഭയിൽ ബാംഗ്ലൂരിൽ നിന്നും എത്തിയ 36 വയസ്സുകാരിയാണ് രോഗബാധ ഉണ്ടായത്. ഇവർ ബാംഗ്ലൂരിൽ നിന്നും ഈ മാസം പതിനാലാം തീയതിയാണ് നാട്ടിലെത്തിയത്. വേങ്ങാട് 51 വയസ്സുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ ട്രീറ്റ്മെൻറ് സെൻററിൽ ചികിത്സയിലാണ്. മൊകേരിയിൽ 41, 28, 42, 45, 44 വയസ്സുള്ള പുരുഷന്മാർക്കാണ് രോഗബാധ ഉണ്ടായത്. ഇവരെല്ലാവരും ഈ മാസം മുപ്പതാം തീയതി ആണ് ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയത്.

error: Content is protected !!