ബോട്ടിലെ തൊഴിലാളിക്ക് കൊവിഡ്: ബേപ്പൂര്‍ തുറമുഖം അടക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തില്‍ ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് വ്യാപനസാധ്യത മുന്നില്‍ കണ്ടു ബേപ്പൂര്‍ തുറമുഖം അടച്ചിടാന്‍ നിര്‍ദേശം നല്‍കി കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം. കോവിഡ് സ്ഥിരീകരികതൊഴിലാളിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 30 പേരെ നിരീക്ഷണത്തിലാക്കി.

ജില്ലയില്‍ സമ്പര്‍ക്ക രോഗ വ്യാപനം ഉയര്‍ന്നുവരുണ്ട്. അതിനാല്‍ത്തന്നെ അതീവ ജാഗ്രതയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ചാലപ്പുറത്ത് ഒരു കുടുംബത്തിലെ എട്ടു പേരടക്കം 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആന്‍റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലയില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏറെ കടുപ്പിച്ചിട്ടുണ്ട്.  ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങള്‍ 20 പേരില്‍ കൂടതല്‍ പാടില്ല. ഒത്തുചേരല്‍ ഒഴിവാക്കാന്‍ സംഘടനകള്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയും സമ്പര്‍ക്ക വ്യാപനം കൂടിയാല്‍ ജില്ലാ ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

error: Content is protected !!