കണ്ണൂ‍‍ര്‍ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസില്‍ കൊവിഡ് രോഗി യാത്ര ചെയ്തു

കൊച്ചി: കണ്ണൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട്ടു നിന്നാണ് ട്രെയിനില്‍ കയറിയത്. കൊവിഡ് പരിശോധന ഫലം വരുന്നതിന് മുമ്പാണ് ഇയാള്‍ ട്രെയിനില്‍ കയറിയതെന്നാണ് വിവരം.

പൊസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ ആരോഗ്യവിഭാഗം ഇയാളെ കൊച്ചിയിലിറക്കി സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറുകയും ആയിരുന്നു.

കൊവിഡ് രോഗി യാത്ര ചെയ്തെന്ന് തിരിച്ചറിഞ്ഞതോടെ ട്രെയിനിലെ കമ്പാര്‍ട്ട്മെന്‍റ് സീല്‍ ചെയ്തു. ഒപ്പമുണ്ടായിരുന്ന 3 പേരെ ഇവിടെ നിന്ന് മാറ്റി. ട്രെയിന്‍ യാത്ര തുടരുകയാണ്. തിരുവനന്തപുരത്തെത്തി അണുവിമുക്തമാക്കും.

error: Content is protected !!