നിയമസഭാ സമ്മേളനം മാറ്റി: സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തീരുമാനം തിങ്കളാഴ്ച

തിരുവനന്തപുരം: ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കാന്‍ ധാരണ.

അതേസമയം തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. നേരത്തെ തിങ്കളാഴ്ച നിയമസഭാ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. അതേസമയം വെള്ളിയാഴ്ച മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതിനാലാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്നാണ് പ്രതിപക്ഷ ആരോപണം

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

error: Content is protected !!