കൊവി​ഡ് മ​ര​ണ​സം​ഖ്യ മ​റ​ച്ചു​വെ​ച്ചി​ട്ട് സര്‍ക്കാരിന് ഒ​ന്നും നേ​ടാ​നില്ല: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി

ചെ​ന്നൈ: കോ​വി​ഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മ​റ​ച്ചു​വെ​ച്ചി​ട്ട് ഒ​ന്നും നേ​ടാ​നി​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി പറഞ്ഞു. സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് മ​ര​ണ സം​ഖ്യ മ​റ​ച്ചു വ​യ്ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി​യാ​ണ് മുഖ്യമന്ത്രി ഇ​ക്കാ​ര്യം അറിയിച്ചത്.

ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ചെ​ന്നൈ​യി​ല്‍ ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് ഇ​വി​ടെ കോ​വി​ഡ് കേ​സു​ക​ള്‍ പെ​രു​കു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡി​ന് സാ​മൂ​ഹ്യ​വ്യാ​പ​ന​മി​ല്ല. മി​ക്ക ജി​ല്ല​ക​ളി​ലും കോ​വി​ഡ് കേ​സി​ന് കു​റ​വു വ​ന്നി​ട്ടു​ണ്ടെ​ന്നും പ​ള​നി​സ്വാ​മി വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​ള്ള ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ത​മി​ഴ്‌​നാ​ട്.  36,841 കോ​വി​ഡ് കേ​സു​ക​ളാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 326 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്.

error: Content is protected !!