തൃശ്ശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

തൃശൂര്‍: കോവിഡ്​ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ജില്ലയിലെ ആറ്​ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്​, ചേര്‍പ്പ്​, പൊറത്തിശേരി, വടക്കേക്കാട്​, തൃക്കൂര്‍ പഞ്ചായത്തുകളിലാണ്​ കണ്ടെയ്​മ​െന്‍റ്​ മേഖലകളായി തിരിച്ച്‌​ ജില്ല കലക്​ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​.

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം രോഗം സ്​ഥിരീകരിച്ചതിനാലുമാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​.

അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങി നടക്കരുത്. പൊതു സ്ഥലങ്ങളില്‍ മൂന്ന് പേരില്‍ കൂട്ടം കൂടരുത്. വ്യക്തികള്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളില്‍ മൂന്ന് പേരില്‍ കൂടുതല്‍ ആളുകളും ഉണ്ടാവരുത്.

തൃ​ശൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ 114 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 18,654 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 131 പേ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി.

അവശ്യ സാധനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഇത് രാവിലെ ഏഴ് മുതല്‍ ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. ഇതര സംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച്‌ പണിയെടുപ്പിക്കാനോ വീടുകളില്‍ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. കര്‍ശന നടപടികള്‍ക്കും നിയമ പരിപാലനത്തിനായി കളക്ടര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലയില്‍ കൊവിഡ് ബാധിച്ചുള്ള മരണങ്ങളും രോഗീ നിരക്ക് ഉയര്‍ന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.

error: Content is protected !!