കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം, വഴിപാടുകള്‍ ഓണ്‍ലൈനായി

കൊട്ടിയൂർ : കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തും. ഭക്തര്‍ക്ക് വഴിപാടുകള്‍ ദേവസ്വം അക്കൗണ്ടില്‍ പണമടച്ച് ഓണ്‍ലൈനായി നടത്താം. വഴിപാട് നടത്തുന്നവര്‍ക്കോ, മറ്റ് ഭക്തര്‍ക്കോ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

സ്വര്‍ണക്കുടം സമര്‍പ്പണം 1 ന് 1200 രൂപ, വെള്ളിക്കുടം ഒന്ന് 700 രൂപ എന്നിങ്ങനെയാണ് നിരക്ക്. വഴിപാട് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പണം അടയ്ക്കാം. ദേവസ്വം എക്കൗണ്ട് നമ്പര്‍ 0971053000000241, കഎട കോഡ് ടകആഘ0000971, സൗത്ത് ഇന്ത്യന്‍ ബാങ്ക് കൊട്ടിയൂര്‍ ബ്രാഞ്ച്. www.kottiyoordevaswom.com. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0490 2430234, 9946543201.

error: Content is protected !!