സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസിന് അനുമതി

തിരുവനന്തപുരം: ജില്ലകള്‍ക്ക് പുറത്തേക്ക് ബസ് സര്‍വീസിന് അനുവദിക്കാന്‍ തീരുമാനം. ലോക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് ഈ തീരുമാനം.

ജില്ലയ്ക്കകത്ത് ഇപ്പോള്‍ യാത്ര നടത്തുന്നത് പോലെ സാമൂഹിക അഖലം പാലിച്ച്‌ അമ്പത് ശതമാനം ബസ് നിരക്ക് കൂട്ടിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. കേന്ദ്രം അനുവദിച്ചെങ്കിലും അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസിന് സംസ്ഥാനം അനുമതി നല്‍കിയിട്ടില്ല. ഹോട്ടലുകളും നിയന്ത്രണങ്ങളോടെ തുറക്കാനാണ് തീരുമാനം. ആരാധനാലയങ്ങള്‍ തുറക്കുന്നത് മതമേലദ്ധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മതിയെന്നാണ് അവലോകന യോഗത്തില്‍ തീരുമാനമായത്.

ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ തുറക്കുന്ന ഹോട്ടലുകളില്‍ അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും. എന്നാല്‍ മുന്‍കൂട്ടിയുള്ള ബുക്കിംഗും പകുതി സീറ്റുകളും മാത്രമെ കാണുകയുള്ളൂവെന്നാണ് വിവരം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അവലോകനയോഗം വീണ്ടും ചേരും

 

error: Content is protected !!