സാമൂഹ്യമാധ്യമങ്ങളില്‍ അവര്‍ ഒത്തുചേര്‍ന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ സമാഹരിച്ചത് 11.55 ലക്ഷം രൂപ

കണ്ണൂർ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ. ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണ് 11,55,555 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തുക തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റുവാങ്ങി.

ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവയിലൂടെ മൂന്നാഴ്ച കൊണ്ടാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഈ തുക സമാഹരിച്ചത്. സാമ്പത്തിക സമാഹരണത്തിനായി ആദ്യം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും പിന്നീട് അംഗത്വ പരിമിതി മൂലം ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് കൂടി രൂപീകരിക്കുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, അംഗം അജിത്ത് മാട്ടൂല്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!