പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍വര്‍ക്ക്/സോഷേ്യാളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാന്തര ബിരുദമാണ് യോഗ്യത. പ്രായം 22 നും 45 നും ഇടയില്‍. എം എസ് ഓഫീസ്, കെ ജി ടി ഇ വേര്‍ഡ് പ്രോസസിംഗ് (ഇംഗ്ലീഷ് ആന്റ് മലയാളം), പി ജി ഡി സിഎ എന്നിവ അധിക യോഗ്യതയായി കണക്കാക്കും. താല്‍പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, നിയര്‍ സെന്റ് ആഞ്ചലോസ് ഫോര്‍ട്ട്, കണ്ണൂര്‍ 670017 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ddfisherieskannur@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ജൂണ്‍ 10 ന് മുമ്പായി ബയോഡാറ്റ സമര്‍പ്പിക്കേണ്ടതാണ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2731081.

error: Content is protected !!