സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

സ്വര്‍ണ വില കേരളത്തില്‍ എക്കാലത്തെയും റെക്കോര്‍ഡ് ഉയരം കുറിച്ച്‌ പവന് 35520 രൂപയായി. ഗ്രാമിനു വില 4440 രൂപ. രാവിലെ പവന് 35,400 രൂപയായിരുന്നു. ഉച്ചയോടെ ഗ്രാമിന് 15 രൂപ വര്‍ധിക്കുകയായിരുന്നു.

ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില 47,450 രൂപയില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില 1740.03 ഡോളര്‍. കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് സ്വര്‍ണ വിലയിലെ കുതിപ്പിനുള്ള കാരണം. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ വില പവന് 6,400 രൂപയാണുയര്‍ന്നത്. 26,000 രൂപയായിരുന്നു ഒരു വര്‍ഷം മുമ്ബ് കേരളത്തില്‍ പവനു വില.

error: Content is protected !!