സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

കൊച്ചി: രണ്ടുതവണയായി 400 രൂപ വര്‍ധിച്ചതോടെ ശനിയാഴ്​ച സ്വര്‍ണവില പവന്​ 35920 രൂപയായി. ഗ്രാമിന്​ 4490 രൂപയാണ്​ വില. ശനിയാഴ്​ച രാവിലെ 9.20ന്​ ആദ്യം ഗ്രാമിന്​ 35രൂപ വര്‍ധിച്ച്‌​ 4475 രൂപയായി. പവന്​ 280 രൂപ ഉയര്‍ന്ന്​ 35,800 രൂപയായി. ​മൂന്നുമണിക്കൂറിന്​ ശേഷം ഉച്ച 12.22ഓടെ​ ഗ്രാമിന്​ 15 രൂപ വീണ്ടും കൂടി. ഇതോടെ പവന്​ സര്‍വകാല റെക്കോര്‍ഡ്​ വിലയായ 35,920ല്‍ എത്തുകയായിരുന്നു.

error: Content is protected !!