രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീണ്ടും വ​ര്‍​ധി​​ച്ചു

മും​ബൈ: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീണ്ടും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 54 പൈ​സ​യും ഡീ​സ​ല്‍ ലിറ്ററിന് 58 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 73 രൂ​പ​യാ​യും ഡീ​സ​ല്‍ വി​ല 71.17 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് കൂ​ടി​യ​ത് 1.74 രൂ​പ​യാ​ണ്.

എ​ണ്‍​പ​ത്തി​മൂ​ന്ന് ദി​വ​സ​ത്തിനു ശേഷമാണ് രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമുണ്ടാകുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിറുത്തിവച്ചിരുന്ന പ്ര​തി​ദി​ന ഇ​ന്ധ​ന വി​ല പു​ന​ര്‍​നി​ര്‍​ണ​യം ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

error: Content is protected !!