രാജ്യത്ത്​ കോവിഡ്​ ബാധിതര്‍ രണ്ടുലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യം അഞ്ചാം ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുമ്പോള്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 8,909 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേര്‍ മരിക്കുകയും ചെയ്തു.

ആകെ രോഗികള്‍ 2.07 ലക്ഷമായി ഉയര്‍ന്നു. 5,815 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. നിലവില്‍ ചികിത്സയിലുളളത് 1.01 ലക്ഷം പേരാണ്. രോഗം ബാധിച്ച ഒരുലക്ഷം പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 41.03 ലക്ഷം പേരുടെ സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1.37 ലക്ഷം പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് കഴിഞ്ഞ 15 ദിവസത്തിനുളളിലാണ് ഒരുലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. മുംബൈയില്‍ മാത്രം 41,986 പേര്‍ക്ക് കൊവിഡ് കണ്ടെത്തുകയും 1,368 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇന്നലെ 2,287 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ച 28% കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്.

തലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം 22,132 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 556 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ 1,298 പേര്‍ക്കും ബംഗാളില്‍ 396 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,091 പേര്‍ക്കും ഗുജറാത്തില്‍ 415 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

error: Content is protected !!