കൊറോണ: കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 11282 പേര്‍

കണ്ണൂർ : കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 11282 പേര്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 51 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 87 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 16 പേരും വീടുകളില്‍ 11098 പേരുമാണ്  നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 9743 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9101 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8572 എണ്ണം നെഗറ്റീവാണ്. 642 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!