നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: നടന്‍ ശ്രീനിവാസനെതിരെ വനിത കമീഷന്‍ കേസെടുത്തു. അംഗനവാടി ടീച്ചര്‍മാര്‍ക്കെതിരെ മോശം പരമാര്‍ശം നടത്തിയതിനാണ്​​ കേസ്​. അംഗനവാടി ടീച്ചര്‍മാരുടെ സംഘടന വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്​​ പരാതി നല്‍കിയിരുന്നു​. സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയിലാണ്​ നടപടി.

ജപ്പാനില്‍ സൈക്കോളജിയും സൈക്യാട്രിയും കഴിഞ്ഞ അധ്യാപകരാണ് പ്ലേ സ്കൂളിലും കിന്‍റര്‍ ഗാര്‍ഡനിലും പഠിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്, അപ്പോള്‍ അവരുടെ നിലവാരം മാത്രമേ കുട്ടികള്‍ക്ക് ഉണ്ടാവു എന്നായിരുന്നു ശ്രീനിവാസന്‍റെ പ്രസ്‍താവന. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരെ ശ്രീനിവാസന്‍ മോശം പരാമര്‍ശം നടത്തിയത്.

error: Content is protected !!