ബെവ്ക്യൂ താത്കാലിക സംവിധാനമെന്ന് എക്സൈസ് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ബെവ്ക്യൂ ആപ്പ് താത്കാലികമായ സംവിധാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് കുറയ്ക്കാനുള്ള താത്കാലിക സംവിധാനം എന്ന നിലയിലാണ് ബെവ്ക്യൂ ആപ്പ് കൊണ്ടു വന്നത്.

കേന്ദ്രസ‍ര്‍ക്കാ‍ര്‍ നിര്‍ദേശം അനുസരിച്ചാണ് ബാ‍ര്‍ ഹോട്ടലുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്നും അതിനാല്‍ ബാ‍ര്‍ ഹോട്ടലുകള്‍ തുറക്കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും കേന്ദ്രസ‍ര്‍ക്കാരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!