ഉത്രയുടെ കൊലപാതകം: പ്രതി സൂരജുമായി ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തി
![](https://www.newswings.online/wp-content/uploads/2020/05/murder-1.jpg)
കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവരാന്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് ജാര് പൊലീസ് കണ്ടെടുത്തു. ആളൊഴിഞ്ഞ പരിസരത്തെ പറമ്പില്‍നിന്നാണ് ജാര് കണ്ടെടുത്തത്. സൂരജ് തന്നെയാണ് ജാര് കണ്ടെടുത്ത് നല്‍കിയത്.
സംഭവത്തില്‍ സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്ബുപിടുത്തക്കാരന് സുരേഷിനെയും ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് സൂരജ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മേയ് ഏഴിനാണ് വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ കിടപ്പു മുറിയില്‍ പാമ്ബു കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രയെ കൊലപ്പെടുത്താന്‍ 10,000 രൂപയ്ക്കാണ് സൂരജ് പാമ്ബിനെ വാങ്ങിയത്. കരി മൂര്‍ഖനെയാണ് വാങ്ങിയത്. അഞ്ചുമാസത്തിന്റെ തയാറെടുപ്പിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.
യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്ബ് കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നു റൂറല്‍ എസ്പി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മൂര്‍ഖന്‍ പാന്പിനെ കൈവശം വച്ചതിന് പ്രതികള്‍ക്കെതിരേ വനംവകുപ്പും കേസെടുത്തു.