ദുബൈയില്‍ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ രണ്ടുപേർക്ക് രോഗലക്ഷണം : ഇവരെ ആശുപത്രിയിലേക്ക് മാറ്റി

ദുബൈയില്‍ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ പരിശോധനയില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടു പേരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു കണ്ണൂര്‍ സ്വദേശിയെയും ഒരു കാസര്‍ക്കോട് സ്വദേശിയെയുമാണ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്.
[

ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ഇറങ്ങിയ എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ നാല് കൈക്കുഞ്ഞുങ്ങളും ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കണ്ണൂര്‍ സ്വദേശികളായ 115 പേർ , കാസര്‍ക്കോട് സ്വദേശികളായ 53 പേർ ,  കോഴിക്കോട് സ്വദേശികളായ 7 പേർ , മലപ്പുറം സ്വദേശിയായ ഒരാൾ, കൂര്‍ഗ് സ്വദേശികളായ 4 പേരുമാണ് ഇന്നലെ എത്തിയത്.
ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 66 പേരെ ഹോം ക്വാറന്റൈനിലേക്ക് പോയി.ബാക്കിയുള്ളവരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് അയച്ചു.

ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സുകള്‍ സജ്ജമാക്കിയിരുന്നു.കണ്ണൂര്‍ സ്വദേശികളെ അഞ്ച് ബസ്സുകളിലും കാസര്‍ക്കോട് സ്വദേശികളെ രണ്ട് ബസ്സുകളിലും കോഴിക്കോട്, മാഹി സ്വദേശികളെ ഒരു ബസ്സിലുമായാണ് യാത്ര അയച്ചത്.

error: Content is protected !!