ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചതായി ട്രംപ്

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരെ പോരാടാന്‍ ഒരു നടപടിയും ആരോഗ്യസംഘടന സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തുന്നത്.

‘അമേരിക്കയുടെ അഭ്യര്‍ത്ഥനകള്‍ നടപ്പാക്കുന്നതില്‍ സംഘടന പരാജയപ്പെട്ടു. ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളും നടപ്പാക്കിയില്ല. അതുകൊണ്ട് രാജ്യം ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കകയാണ്’-ട്രംപ് മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ‘ വര്‍ഷത്തില്‍ 4കോടി ഡോളര്‍ മാത്രം നല്‍കുന്ന ചൈനയാണ് ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നത്. എന്നാല്‍ അമേരിക്കയാകട്ടെ വര്‍ഷത്തില്‍ 45കോടി ഡോളറാണ് നല്‍കുന്നത്’- ട്രംപ് പറഞ്ഞു.

ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ടിങ്​ നിര്‍ത്തിവെച്ചതിന്​ പിന്നാലെയാണ്​ പുതിയ നീക്കം. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്ന്​ ആരോപണം ട്രംപ്​ ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്​ സംഘടനക്കുള്ള ഫണ്ടിങ്​ നിര്‍ത്തിവെക്കുകയും ചെയ്​തിരുന്നു. ​സംഘടന പ്രവര്‍ത്തനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഫണ്ടിങ്​ പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന ഭീഷണിയും ട്രംപ്​ മുഴക്കിയിരുന്നു. എന്നാല്‍ പണം മറ്റ് ഗ്രൂപ്പുകളിലേക്ക് റീഡയറക്‌ട് ചെയ്യുമെന്ന് ട്രംപ് അറിയിച്ചു.

error: Content is protected !!