സു​പ്രീം കോ​ട​തി ജ​സ്റ്റീ​സ് ദീ​പ​ക് ഗു​പ്ത​യ്ക്ക് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ യാ​ത്ര​യ​യ​പ്പ്

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന ജ​സ്റ്റീ​സ് ദീ​പ​ക് ഗു​പ്ത​യ്ക്ക് കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ജ​സ്റ്റീ​സിന്‍റെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി ന​ട​ത്തു​ന്ന​ത്. സു​പ്രീം കോ​ട​തി ബാ​ര്‍ അ​സോ​സി​യേ​ഷ​നും സൂം ​ആ​പ്പി​ലൂ​ടെ വി​ര്‍​ച്വ​ല്‍ യാ​ത്ര​യ​യ​പ്പാ​ണ് ന​ല്‍​കി​യ​ത്.

ച​ട​ങ്ങി​ല്‍, ഭ​ര​ണ​ഘ​ട​ന​യാ​ണ് ജ​ഡ്ജി​മാ​രു​ടെ വി​ശു​ദ്ധ​പു​സ്ത​കം, ജ​ഡ്ജി​മാ​ര്‍ കോ​ട​തി​യി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ മ​ത​വി​ശ്വാ​സ​ങ്ങ​ളെ​ല്ലാം മ​റ​ക്ക​ണ​മെ​ന്നും അ​വ​രു​ടെ ഗീ​ത​യും ഖു​ര്‍​ആ​നും ബൈ​ബി​ളു​മെ​ല്ലാം ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2017 ഫെ​ബ്രു​വ​രി 17നാ​ണ് ദീ​പ​ക് ഗു​പ്ത സു​പ്രീം കോ​ട​തി ജ​സ്റ്റീ​സാ​യി നി​യ​മിതനായത്. ദീ​പ​ക് ഗു​പ്ത ഹി​മാ​ച​ല്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യായും ത്രി​പു​ര ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സായും ചുമതല വഹിച്ചിട്ടുണ്ട്.

error: Content is protected !!