മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വോ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി. പ്ല​സ്ടു പ​രീ​ക്ഷ രാ​വി​ലെ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ക​ൾ മേ​യ് 26 മു​ത​ൽ 30 വ​രെ ന​ട​ത്താ​നു​ള്ള ടൈം​ടേ​ബി​ളി​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് രൂ​പം​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​സ്എ​സ്എ​ൽ​സി​ക്ക് മൂ​ന്നും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക്ക് നാ​ലും വി​എ​ച്ച്എ​സ്‌​സി​ക്ക് അ​ഞ്ചും വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കാ​നു​ള്ള​ത്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ മേ​യ് 26 മു​ത​ൽ 28 വ​രെ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് 26ന് ​ക​ണ​ക്ക്, 27ന് ​ഫി​സി​ക്സ്, 28ന് ​കെ​മി​സ്ട്രി പ​രീ​ക്ഷ​ക​ൾ ന​ട​ക്കും.

സാ​മൂ​ഹി​കാ​ക​ലം പാ​ലി​ക്കും വി​ധ​മാ​കും ഇ​രി​പ്പി​ട ക്ര​മീ​ക​ര​ണം. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന​ക​ന്ന് മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലാ​യി പോ​യ​വ​ർ​ക്കും എ​ഴു​താ​ൻ അ​വ​സ​ര​മൊ​രു​ക്കും. എ​ത്താ​ൻ സാ​ധി​ക്കു​ന്ന പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന്‍റെ വി​വ​രം മു​ൻ​കൂ​ട്ടി അ​റി​യി​ച്ചാ​ൽ​മ​തി.

 

error: Content is protected !!