കൊവിഡ് 19: ശേഖരിച്ച ഡാറ്റ മുഴുവന്‍ നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയില്‍

കൊച്ചി: കൊറോണ വൈറസുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ക്കായി ശേഖരിച്ച മുഴുവന്‍ ഡാറ്റയും നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയെ അറിയിച്ചു. ബാക്കപ്പ് ഡാറ്റ ഉള്‍പ്പെടെ എല്ലാ ഡാറ്റകളും നശിപ്പിച്ചതായി സ്പ്രിംക്ലര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സ്പ്രിംക്ലറുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ശേഖരിച്ച എല്ലാ ഡാറ്റകളും നശിപ്പിച്ചുകളയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെതിരെ സ്പ്രിംക്ലര്‍ ഹര്‍ജി നല്‍കുകയും സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ ഡാറ്റ നശിപ്പിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി. ഇതേ തുടര്‍ന്ന് മെയ് 16ന് സംസ്ഥാന സര്‍ക്കാരും സ്പ്രിംക്ലറിനോട് ശേഖരിച്ച മുഴുവന്‍ ഡാറ്റയും നശിപ്പിച്ചുകളയാന്‍ ആവശ്യപ്പെടുകയായിരുന്നു.

error: Content is protected !!