ഉത്രയുടെ മരണം കൊലപാതകം: ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

കൊ​ല്ലം: അ​ഞ്ച​ല്‍ ഏ​റം വെ​ള്ളി​ശേ​രി​യി​ല്‍ ഉ​ത്ര(25) കി​ട​പ്പു​മു​റി​യി​ല്‍ മൂ​ര്‍​ഖ​ന്‍ പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. ഉ​ത്ര​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​ത്ര​യു​ടെ ഭ​ര്‍​ത്താ​വ് സൂ​ര​ജ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചു.

സൂരജിന്റെ സുഹൃത്ത് പാമ്പുപിടുത്തക്കാരന്‍ സുരേഷിനേയും മറ്റൊരു ബന്ധുവിനേയും അറസ്റ്റ് ചെയ്യും. സുരേഷാണ് 10000 രൂപയ്്ക്ക് സൂരജിന് പാമ്പിനെ വിറ്റത്. സുഹൃത്തിന്റെ പങ്ക് വ്യക്തമല്ല.

അഞ്ചല്‍ സ്വദേശിയായ ഉത്രയ്ക്ക് രണ്ട് തവണയാണ് പാമ്പുകടിയേറ്റത്. മാര്‍ച്ച്‌ രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍വെച്ച്‌ ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. ശേഷം സ്വന്തം വീട്ടില്‍ ചികിത്സയില്‍ കഴിയവെയാണ് രണ്ടാമതും പാമ്പുകടിയേല്‍ക്കുന്നതും മരിക്കുന്നതും. അന്ന് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു.

ജനലുകളും വാതിലുകളും അടച്ചിട്ട എസി മുറിയില്‍ പാമ്പ് എങ്ങനെ കയറിയെന്ന സംശയത്തോടെയാണ് വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

error: Content is protected !!