സിനിമാ സെറ്റ് തകര്‍ത്ത സംഭവം; മൂന്ന് പേര്‍ കൂടി പിടിയില്‍

കാ​ല​ടി : ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിച്ച് നീക്കിയത്. ഇന്നലെ രണ്ട് പേര്‍ പൊലീസ് പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതി എ.എച്ച്.പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ് ഇന്നലെ പിടിയിലായത്. ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ഇനി ആറ് പേരാണ് പിടികൂടാനുള്ളത്. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിയന്ത്രണങ്ങളുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും പ്രതികളെ ഹാജരാക്കുക. പ്രതികളെ ഇന്ന് റിമാന്‍റ് ചെയ്യും.എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

error: Content is protected !!