സം​സ്ഥാ​ന​ത്തെ ക​ള്ള് ഷാ​പ്പു​ക​ൾ തു​റ​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​ള്ള് ഷാ​പ്പു​ക​ൾ തു​റ​ക്കു​ന്നു. മേ​യ് 13നാ​ണ് ഷാ​പ്പു​ക​ൾ തു​റ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ട്ട്‌ലെ​റ്റു​ക​ളോ ബാ​റു​ക​ളോ ഉ​ട​ൻ തു​റ​ക്കി​ല്ല. ത​ല്‍​കാ​ലം മ​ദ്യ​ശാ​ല തു​റ​ക്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ നി​ല​വി​ല്‍ വ​ന്ന​തോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്നി​രു​ന്നു. ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ബം​ഗാ​ള്‍, മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ്, ക​ര്‍​ണാ​ട​ക, ആ​സം, ഹി​മാ​ച​ല്‍​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

error: Content is protected !!