പ്രവാസികളുടെ മടക്കം: പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി പൈലറ്റുമാരും ക്യാബിന്‍ ക്രൂ അംഗങ്ങളും

കൊച്ചി : നാളെ മുതൽ എയര്‍ ഇന്ത്യയുടെ വിമാനങ്ങളിലാണ് പ്രവാസികളെ നാട്ടിലേക്ക് മടക്കികൊണ്ടുവരുന്നത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക മെഡിക്കല്‍ പരിശീലനം കൂടി പൂര്‍ത്തിയാക്കിയാണ് ഇത്തവണ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങളും നാളെ രാവിലെ കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നത്.

പി.പി.ഇ സ്യൂട്ടുകള്‍ ധരിക്കുന്നതിനും ഫ്ളൈറ്റിനിടയില്‍ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം ഇവര്‍ക്ക് പരിശീലനം നല്‍കിയത്. സ്യൂട്ടുകള്‍ ധരിക്കുന്നതിന്റെയും, അവ ശ്രദ്ധപൂര്‍വ്വം പ്രൊട്ടോക്കോള്‍ പ്രകാരം ഊരിമാറ്റുന്നതിന്റെയും പ്രാക്ടിക്കല്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

ഇവര്‍ക്കാവശ്യമായ സൗജന്യ കിറ്റുകളും കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ കൈമാറി. എല്ലാവരുടെയും RTPCR പരിശോധനയും നടത്തി. ട്രെയിനിംഗിന് ശേഷം ക്രൂവിന്റെ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിച്ചതായി ക്യാപ്റ്റന്‍ പാര്‍ത്ഥ സര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്. 4 പൈലറ്റുമാര്‍ അടക്കം 12 പേരടങ്ങുന്ന സംഘത്തിനാണ് മെഡിക്കല്‍ കോളേജ് ട്രെയിനിംഗ് നല്‍കിയത്.

error: Content is protected !!