മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ക്വാ​റന്‍റൈനി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നു​ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ;സ​ർ​ക്കാ​ർ ക്വാ​റന്‍റൈൻ ഏ​ഴു​ദി​വ​സം​ത​ന്നെ

തി​രു​വ​ന​ന്ത​പു​രം: മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ക്വാ​റന്‍റൈനി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നു​ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണു കേ​ര​ളം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ടോം ​ജോ​സ് പ​റ​ഞ്ഞു.

മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ക്വാ​റന്‍റൈൻ ഏ​ഴു​ദി​വ​സം​ത​ന്നെ​യാ​ണ്. ബാ​ക്കി ഏ​ഴു ദി​വ​സം വീ​ടു​ക​ളി​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യ​ണം. കേ​ന്ദ്രം പ​റ​യു​ന്ന 14 ദി​വ​സം അ​ങ്ങ​നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് പ​റ​ഞ്ഞു.

പു​റ​ത്തു​നി​ന്നു വ​രു​ന്ന എ​ല്ലാ ആ​ളു​ക​ളേ​യും കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്ത​ശേ​ഷ​മേ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​ങ്ങ​നെ​യെ​ങ്കി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​വ​ർ മാ​ത്ര​മേ സം​സ്ഥാ​ന​ത്തേ​ക്കു വ​രു. മ​ട​ങ്ങി​യെ​ത്തു​ന്ന ഗ​ർ​ഭി​ണി​ക​ളെ നേ​രി​ട്ട് ഹോം ​ക്വാ​റന്‍റൈനി​ൽ അ​യ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

error: Content is protected !!