ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം : കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി മി വേഗതയില്‍ വടക്കു -പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഉം-പുന്‍’ ചുഴലിക്കാറ്റ് മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സൂപ്പര്‍ സൈക്ലോണ്‍ ആയി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 167 കി.മീ മുതല്‍ 221 കിമീ വരെ ആകാന്‍ സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ദിശയില്‍ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും മെയ് 20 ന് ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകള്‍ എന്നിവക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും മണിക്കൂറില്‍ 155 മുതല്‍ 185 കിമീ വരെ വേഗതയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.

മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

error: Content is protected !!