കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കര്‍ണാടകത്തില്‍ പ്രവേശിപ്പിക്കില്ല: നടപടി മെയ് 31 വരെ

ബംഗളൂരു: ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ മെയ് 31 വരെ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി,എസ് യെദ്യൂരപ്പ.

നാലാംഘട്ട ലോക്​ഡൗണില്‍ ഇരു സംസ്​ഥാനങ്ങളുടെയും പരസ്​പര സമ്മതത്തോടെ അന്തര്‍ സംസ്​ഥാന ഗതാഗതം അനുവദിക്കാമെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മേയ്​ 31 ​വരെ ഈ നാലു സംസ്​ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക്​ കര്‍ണാടക പ്രവേശനം വിലക്കുകയായിരുന്നു.

1100 ല്‍ അധികം പേര്‍ക്കാണ്​ കര്‍ണാടകയില്‍ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 300 പേര്‍ മരിക്കുകയും ചെയ്​തു. ലോക്​ഡൗണില്‍ അവശ്യ സേവനങ്ങള്‍ക്ക്​ മാത്രമാണ്​ കര്‍ണാടകയില്‍ അനുമതി നല്‍കുവെന്ന്​ ​ഉപമുഖ്യമന്ത്രി അശ്വാന്ത്​ നാരായണ്‍ അറിയിച്ചു.

error: Content is protected !!