രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു

ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 6385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 4337 പേരാണ്. കോവിഡ് പരിശോധന വിപുലീകരിക്കാന്‍ ഐ.സി.എം.ആര്‍ തീരുമാനിച്ചു.

രാജ്യത്ത് ഒരാഴ്ചയായി ദിനംപ്രതി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ഏഴ് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുകയാണ്. മുംബൈയിലും അഹമ്മദാബാദിലും സ്ഥിതി ഗുരുതരമായി തുടരുന്നു.

കോവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ നേരിയ കുറവുണ്ട്. ഏഴായിരത്തിനടുത്ത് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് 6535 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 80,722 പേര്‍ ചികിത്സയിലുണ്ട്. 60491 പേര്‍ക്ക് രോഗം ഭേദമായി.41.6 % മാണ് രോഗമുക്തി നിരക്ക്.മരണനിരക്ക് 2.87 % വും.മഹാരാഷ്ട്ര, തമിഴ്നാട്,ഗുജറാത്ത്, ഡല്‍ഹി അടക്കം 7 സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായിരിക്കുകയാണ്.

പ്രതിദിനം 2500 നടുത്ത് പുതിയ രോഗികളും 60 ന് മുകളിൽ മരണവുമാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഇന്നലെ 2091 പുതിയ കേസുകളും 97 മരണവും സ്ഥിരീകരിച്ചു. ആകെ കേസ് 54758. മുംബൈയിൽ പുതിയ കേസ് -1002, മരണം – 39. 32,791 മൊത്തം രോഗബാധിതർ മരിച്ചത്, 1065 പേർ. ധാരാവിയിൽ 38 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിലും ബംഗാളിലും മരണനിരക്ക് ഏറുകയാണ്. ഗുജറാത്തിൽ പുതിയതായി 361 പേർക്ക് കോവിഡ് കണ്ടെത്തി.മരണസംഖ്യ 27.ആകെ കോവിഡ് ബാധിതർ -14,829. മരണം – 915. ഏറ്റവും ഗുരുതര സാഹചര്യം നിലനിൽക്കുന്ന അഹമദാബാദിൽ ഇന്നലെ മാത്രം 251 രോഗികൾ. നഗരത്തിൽ മരണസംഖ്യ 23.

ഇപ്പോൾ ആകെ 10,841 രോഗികളും 745 മരണവും.ബംഗാളിൽ 193 പുതിയ കേസുകളും 5 മരണവും റിപ്പോർട്ട് ചെയ്തു.ഡല്‍ഹിയില്‍ 412 പുതിയ കേസുകൾ. യു.പിയിൽ രോഗം സ്ഥീരികരിച്ചത്, 229 പേർക്ക് . മധ്യപ്രദേശിൽ പുതിയ 165 കേസുകൾ 5 മരണം.

error: Content is protected !!