കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരിൽ രോഗ ലക്ഷണങ്ങൾ ; ഇവരെ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ പരിശോധനയിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അഞ്ചരക്കണ്ടി കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി. വിമാനത്താവളത്തിൽ ഒരുക്കിയ പരിശോധനാകേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത് . തുടർന്ന് ഇവരെ ആംബുലൻസിൽ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.കൊറോണ കെയർ സെൻ്ററിലേക്ക് പോവേണ്ടിയിരുന്ന രണ്ടു പേരാണിത്. ഒരാൾ കടമ്പൂർ സ്വദേശി, മറ്റൊരാൾ വടകര സ്വദേശിയുമാണ് .

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രവാസികളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം 182 യാത്രക്കാരുമായി ചൊവ്വാഴ്ച രാത്രി 7.25 ഓടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം വിമാനത്താവളത്തില്‍ ഒരുക്കിയത്.

പൊലിസ്, ആരോഗ്യ വകുപ്പ്, റവന്യു, മറ്റ്‌വിവിധ  വകുപ്പ് ഉദ്യോഗസ്ഥരും ക്രമീകരണങ്ങളുടെ ഭാഗമായി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

error: Content is protected !!