വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​ർ​ക്കു കോ​വി​ഡ് ; ഒപ്പമുണ്ടായിരുന്ന മു​ഴു​വ​ൻ യാത്രക്കാരും നി​രീ​ക്ഷ​ണ​ത്തി​ൽ

വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​ർ​ക്കു കോ​വി​ഡ്19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന മു​ഴു​വ​ൻ യാത്രക്കാരെയും നി​രീ​ക്ഷ​ണ​ത്തി​ലാക്കി .മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന് വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​വ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും വ​ഴി​യി​ൽ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു.വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന ഏ​ഴു പേ​ർ​ക്കാണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.ഹോം ​ക്വാ​റന്‍റൈ​നാ​യാ​ലും സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​നാ​യാ​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ചു​മ​ത​ല​യെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ വ​രു​ന്ന​വ​ർ എ​ല്ലാ വി​വ​ര​ങ്ങ​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റി എ​ന്നു​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

വി​മാ​ന​ത്താ​വ​ളം, അ​തി​ർ​ത്തി, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ വീ​ടു​ക​ളി​ലോ സ​ർ​ക്കാ​ർ ക്വാ​റന്‍റൈ​​നി​ലോ എ​ത്തി എ​ന്നു​റ​പ്പാ​ക്കു​ന്ന​ത് പോ​ലീ​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​തി​ന് പോ​ലീ​സി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.സ്പെ​ഷ​ൽ ട്രെ​യി​നി​ൽ എ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ഏ​കോ​പി​പ്പി​ക്കാ​ൻ ഡി​ഐ​ജി അ​ക്ബ​റി​ന് ചു​മ​ത​ല ന​ൽ​കി. പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചു.

error: Content is protected !!