ആത്മനിര്‍ഭര്‍ ഭാരത്: നാലാം ഘട്ട പ്രഖ്യാപനങ്ങള്‍ ഇന്ന്

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് സാമ്ബത്തിക പാക്കേജിന്റെ നാലാം ഘട്ടം ഇന്ന് പ്രഖ്യാപിക്കും. രണ്ട് ദിവസം കൂടി പ്രഖ്യാപനം തുടരുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്നലെ നല്‍കിയത്.

കാര്‍ഷിക, മൃഗസംരക്ഷണ, മത്സ്യബന്ധന മേഖലയ്ക്കുള്ള പദ്ധതികളും പരിഷ്‌ക്കരണ നടപടികളുമാണ് ഇന്നലെ ധനമന്ത്രി പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് രംഗത്തിനും തൊഴിലാളികള്‍ക്കുമുള്ള കൂടുതല്‍ പദ്ധതികള്‍ ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം.

കോവിഡ് പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട കാര്‍ഷിക മേഖലയ്ക്കാണ് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇന്നലെ ധനമന്ത്രി പറഞ്ഞിരുന്നു. 11 പ്രഖ്യാപനങ്ങളാണ് നടത്തുന്നതെന്നും അതില്‍ 8 എണ്ണം അടിസ്ഥാന വികസനത്തിനുള്ളതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

error: Content is protected !!