സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് ഇളവുകള്‍ നല്‍കികൊണ്ട് മത്സ്യബന്ധന തുറമുഖ വകുപ്പ് ഉത്തരവിറക്കി. രണ്ടുഘട്ടങ്ങളിലായിട്ടാണ് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനുളള അനുമതി നല്‍കിയിട്ടുള്ളത്.

ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്താം . വലിയ ബോട്ടുകള്‍ക്ക് നാലാംതിയതി മുതല്‍ മത്സ്യബന്ധനത്തിന് പോകാം എന്നാണ് ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശം.

നമ്പര്‍ അടിസ്ഥാനത്തിലായിരിക്കും അനുമതി ലഭിക്കുക. 32 മുതല്‍ 45 അടിവരെയുള്ള യന്ത്രവത്കൃത ബോട്ടുകളില്‍ പരമാവധി ഏഴു മത്സ്യതൊഴിലാളികള്‍ മാത്രമേ പാടുള്ളൂ. കേരള രജിസ്ട്രേഷനുള്ള ബോട്ടുകള്‍ക്ക് 10 തൊഴിലാളികളെ നിയോഗിക്കാം. രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നുമുതല്‍ ചെറിയ വള്ളങ്ങള്‍ക്കും നാലാം തിയതി മുതല്‍ വലിയ ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന് അനുമതി നല്‍കുക. ലോക്ക്ഡൗണിനെ തുടര്‍ന്ന് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിനുള്ള അനുമതി നല്‍കിയിരുന്നത്.

error: Content is protected !!