തിരിച്ചെത്തുന്ന ഗര്‍ഭിണികള്‍ക്കു വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം

തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍ കാര്യത്തില്‍ ഇളവ്. ഇവര്‍ക്ക് വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അല്ലാത്തവര്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. പ്രായമായവരും രോഗികളും കുട്ടികളും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയണം.

പ്രവാസികളെ മടക്കി എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന് നാളെയാണ് തുടക്കം. അബുദാബിയില്‍ നിന്ന് ആദ്യ വിമാനം നാളെ രാത്രി 9.40ന് നെടുമ്ബാശേരിയിലിറങ്ങും. യാത്രക്കാര്‍ക്ക് കോവിഡ് സ്രവപരിശോധന ഉണ്ടാകില്ല. പകരം റാപ്പിഡ് ടെസ്റ്റ് നടത്തി യാത്രാനുമതി നല്‍കാനാണ് വിവിധ എംബസികള്‍ തീരുമാനിച്ചിട്ടുള്ളത്. ക്വാറന്റീന്‍ 14 ദിവസം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കപ്പലുകളില്‍ നാട്ടിലെത്തിക്കുന്ന സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി മാലദ്വീപില്‍ നിന്ന് ആദ്യസംഘം മറ്റെന്നാള്‍ കൊച്ചിയിലേയ്ക്ക് യാത്ര തിരിക്കും.

error: Content is protected !!