കണ്ണൂരിൽ ഇന്ന് (27 :05 :2020 ) കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം മലബാർ സ്വദേശിക്ക്

കണ്ണൂരിൽ ഇന്ന് (27 :05 :2020 ) കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം മലബാർ സ്വദേശിക്ക്. മുബൈയിൽ നിന്നും ഈ മാസം 23 ന് കണ്ണൂരിൽ തിരിച്ചെത്തിയ ഇയാൾ അഞ്ചരക്കണ്ടി കോവിഡ് ചികിത്സാകേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്.

അതേസമയം 11676 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 47 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 69 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 11515 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 6082 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5818 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5489 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 264 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!