കൊവിഡ്: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 3447 പേര്‍

കണ്ണൂര്‍: കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3447 പേര്‍. ഇവരില്‍ 51 പേര്‍ ആശുപത്രിയിലും 3396 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 34 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ഏഴ് പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ച് പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ അഞ്ച് പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 4665 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4580 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4334 എണ്ണം നെഗറ്റീവാണ്. 85 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 137 എണ്ണം.

error: Content is protected !!