ജീവനക്കാരന് കൊവിഡ്: സിആര്‍പിഎഫ് ആസ്ഥാനം അടച്ചു

ഡല്‍ഹി: ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. ശുചീകരണത്തിനായാണ് ആസ്ഥാനം അടച്ചത്. ഇതിനുശേഷം വീണ്ടും സിആര്‍പിഎഫ് ആസ്ഥാനം തുറക്കും.

ഡ​ല്‍​ഹി​യി​ല്‍ 68 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​ര്‍​ക്ക് കൂ​ടി ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​യൂ​ര്‍ വി​ഹാ​ര്‍ ഫേ​സ്-3 ഖോ​ഡ കോ​ള​നി​യി​ലെ 31-ാം ബ​റ്റാ​ലി​യ​നി​ലെ ജ​വാ​ന്മാ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ പോ​സി​റ്റീ​വ് ആ​യ​ത്. ഇ​തോ​ടെ ഈ ​ബ​റ്റാ​ലി​യി​നി​ലെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 122 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.

error: Content is protected !!